ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത ദമ്പതികളുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

0

കണ്ണൂർ: ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത ദമ്പതികളുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചാലാട്ടെ ടി.കെ.മുഹമ്മദ് നിഹാലിന്റെ പരാതിയിൽ ബല്ലാർഡ് റോഡിൽ പ്രവർത്തിച്ചിരുന്ന ക്യൂ നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ വെങ്കിടക്ക് പാട്ടുരെ നാലകത്ത് കണ്ണോത്ത് ഹൗസിൽ എൻ.കെ.സിറാജുദ്ദീൻ (31) ഭാര്യ സിത്താര മുസ്തഫ (22) തൃശൂർ എരുമപ്പെട്ടിയിലെ വെള്ളുത്തടത്തിൽ വി.എ.ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് ഡി.സി.പി.ടി. കെ. രത്‌നകുമാറിന്റെ നിർദ്ദേശപ്രകാരം ടൗൺ സിഐ. ശ്രീജിതുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

2021 സെപ്റ്റംബർ 10 ന് പരാതിക്കാരനിൽ നിന്ന് ആഴ്ചതോറും പതിനഞ്ചായിരം രൂപ ലാഭവിഹിതം തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് 1,75,000 രൂപ കൈപ്പറ്റിയ ശേഷം പണമൊന്നും തിരിച്ചു കിട്ടാഞ്ഞതിനെത്തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.പരാതിക്കാരന്റെ ബന്ധുവിൽ നിന്നുമുൾപ്പെടെ നിരവധി പേരിൽ നിന്നും സമാന രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു.

കണ്ണൂരിന് പുറമെ വളപട്ടണം, എടക്കാട് സ്റ്റേഷനുകളിലും ഇതുപോലെ പണം തട്ടിയെടുത്തതായി എതിർകക്ഷികൾക്കെതിരെ കേസുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് പോലെ പ്രതികൾ സ്ഥാപനം തുടങ്ങി കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മണി ചെയിൻ തട്ടിപ്പ് രൂപത്തിലാണത്രെ ഇവരുടെയും ഇടപാട്.സിഐക്ക് പുറമെ തൃശൂരിൽ നി നിന്നും പ്രതികളെ പിടികൂടാൻ എഎസ്ഐ’. അജയൻ, ചക്കരക്കൽ എസ്‌ഐ.രാജീവൻ, പൊലീസുദ്യോഗസ്ഥരായ ഷാജി, സ്‌നേഹേഷ്, പ്രമോദ്, ശരത്ത് എന്നിവാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here