എൻസിപി നേതാവ് ശരദ് പവാറുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി

0

ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ശരത് പവാറിന്‍റെ വസതിയിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ചർച്ചകൾ മുറുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച.

രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് സ​മ​വാ​യം രൂ​പീ​ക​രി​ക്കാ​ൻ മ​മ​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. മ​മ​ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് പ​വാ​ർ ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്ന് പ​വാ​ർ പ​റ​ഞ്ഞു.

ശ​ര​ദ് പ​വാ​റി​നെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൊ​തു​സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നാ​യു​ള്ള സ​മ​വാ​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം. ശ​ര​ദ് പ​വാ​റി​ന് കോ​ണ്‍​ഗ്ര​സും പി​ന്തു​ണ ന ​ൽ​കു​മെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ശ​ര​ദ് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ താ​ൻ ഇ​ല്ലെ​ന്നാ​ണ് പ​വാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് ഞാ​യ​റാ​ഴ്ച പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, എ​ന്നി​വ​രു​മാ​യും രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here