കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു

0

തിരുവനന്തപുരം: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവെ ടൈംടേബിൾ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.

റെ​യി​ൽ​വേ ബോ​ർ​ഡ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ത്തി​റ​ക്കു​ന്ന​തോ​ടെ ഈ ​മൂ​ന്ന് ട്രെ​യി​നു​ക​ൾ​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കും. എ​റ​ണാ​കു​ളം – വേ​ളാ​ങ്ക​ണ്ണി അ​വ​ധി​ക്കാ​ല സ്പെ​ഷ്യ​ൽ സ​ർ​വീ​സാ​യി നി​ല​വി​ലു​ണ്ട്. റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ സ്പെ​ഷ്യ​ലി​ന് പ​ക​രം ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം നി​ര​ക്ക് കു​റ​വു​ള്ള സാ​ധാ​ര​ണ സ​ർ​വീ​സാ​ക്കി മാ​റ്റാ​ൻ ക​ഴി​യും.

തി​രു​പ്പ​തി-​കൊ​ല്ലം ട്രെ​യി​നും ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് രാ​മേ​ശ്വ​ര​ത്തേ​ക്കും പാ​ല​ക്കാ​ട്-​തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് തൂ​ത്തു​ക്കു​ടി​യി​ലേ​ക്കും ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് മ​ധു​ര​യി​ലേ​ക്കും ബെം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്കും നീ​ട്ടാ​നു​ള്ള ശി​പാ​ർ​ശ​ക​ളും റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൂ​നെ എ​ക്സ്പ്ര​സ് കോ​ട്ട​യം വ​രെ നീ​ട്ടു​ന്ന​ത് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷ​മേ ഉ​ണ്ടാ​കൂ. ഭു​വ​നേ​ശ്വ​ർ-​ചെ​ന്നൈ ട്രെ​യി​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള ശി​പാ​ർ​ശ റെ​യി​ൽ​വെ അം​ഗീ​ക​രി​ച്ചി​ല്ല.

വ​ന്ദേ ഭാ​ര​ത് കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ കു​റ​വാ​യി​ട്ടു​ണ്ട്. പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം കോ​ച്ച് ല​ഭ്യ​ത​യാ​യി​രി​ക്കും. വ​രു​ന്ന ടൈം​ടേ​ബി​ളി​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ന്‍റെ സ​മ​യം മാ​റും.

LEAVE A REPLY

Please enter your comment!
Please enter your name here