രാജ്യം കൊടും ചൂടിൽ ഉരുകുമ്പോൾ, പലയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള റെക്കോർഡ് ബ്രേക്കിംഗ് താപനില രേഖപ്പെടുത്തിക്കഴിഞ്ഞു

0

രാജ്യം കൊടും ചൂടിൽ ഉരുകുമ്പോൾ, പലയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള റെക്കോർഡ് ബ്രേക്കിംഗ് താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. പരമാവധി താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരുമ്പോൾ, ഹൈദരാബാദും കത്തുന്ന വെയിലിൽ വീർപ്പുമുട്ടുന്നു. ഒരാൾക്ക് അടുപ്പില്ലാതെ പാചകം ചെയ്യാൻ പോലും കഴിയും എന്ന സ്ഥിതിവിശേഷം വന്നുചേർന്നു കഴിഞ്ഞു. 40ന്റെ കൊടും ചൂടിൽ വെസ്പ സ്കൂട്ടറിന്റെ സീറ്റിൽ ഒരാൾ ദോശ ഉണ്ടാക്കുന്ന വീഡിയോ ഇപ്പോൾ ട്രെൻഡിംഗ് ആവുകയാണ്.

40 ഡിഗ്രി ചൂടിൽ വെസ്‌പ സ്‌കൂട്ടറിന്റെ സീറ്റിൽ ഒരാൾ ദോശ ഉണ്ടാക്കുന്ന കാഴ്ചയാണിത്. വീഡിയോയിൽ ഒരാൾ ആദ്യം സ്കൂട്ടർ സീറ്റിൽ അല്പം ദോശ മാവ് ഒഴിക്കുകയും മറുവശം പാചകം ചെയ്യാൻ അത് മറിക്കുകയും ചെയ്യുന്നു. വീഡിയോയുടെ അവസാനം, ദോശ നല്ല ബ്രൗൺ നിറത്തിൽ പാകം ചെയ്യുന്നു. ‘വീട്ടിൽ ശ്രമിക്കരുത്’ എന്ന അടിക്കുറിപ്പോടെ ‘streetfoodofbhagyanagar’ എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘വേനൽക്കാലത്ത് പുറത്ത് 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പ്രൊഫഷണലുകൾ ദോശ ചുടുന്നു’ എന്നാണ് അടിക്കുറിപ്പ്.

വീഡിയോ വൈറലായിരിക്കുകയാണ്. ക്ലിപ്പ് കണ്ട് ആളുകൾ ഞെട്ടി. “ആ സീറ്റ് കവർ നോൺസ്റ്റിക് തവയെക്കാൾ നല്ലതാണ്,” എന്ന് ഒരു ഉപയോക്താവ് എഴുതി. ‘ബ്രോ, ഓയിൽ കാണുന്നില്ല,’ എന്ന് മറ്റൊരാൾ എഴുതി. എന്നാൽ, വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു. ‘ഇത് വ്യാജമാണ്. പൂർണ്ണമായി ശ്രദ്ധയോടെ കാണുക,’ എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.

വെയിലിന്റെ ചൂടിൽ ആർക്കെങ്കിലും ദോശ ഇത്രയും ഭംഗിയായി ബ്രൗൺ നിറത്തോടെ ചുട്ടെടുക്കാനാവുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.
ഉയരുന്ന ചൂടിനിടയിൽ ഒരു വ്യക്തി അടുപ്പില്ലാതെ പാചകം ചെയ്യുന്നത് ഇതാദ്യമല്ല. കാറിന്റെ ബോണറ്റ് പോലുള്ള പ്രതലങ്ങളിൽ ഒരു സ്ത്രീ റൊട്ടി പാകം ചെയ്യുന്നതിന്റെയും മറ്റൊരാൾ മുട്ട പാകം ചെയ്യുന്നതിന്റെയും വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here