അഗ്നിപഥ് പദ്ധതിവഴി നിയമനം ഉടനെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ

0

അഗ്നിപഥ് പദ്ധതിവഴി നിയമനം ഉടനെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. പദ്ധതിക്കെതിരെ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങള്‍ അറിയാതെയാണ്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് 200 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 35 ട്രെയിനുകള്‍ റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here