സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും കേസ്

0

സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിപിഐഎം നേതാവ് സി പി പ്രമോദാണ് പരാതിയിന്മേല്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തത്.

മുന്‍പ് കൊടുത്ത മൊഴികള്‍ക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സ്വപ്‌ന ശ്രമിച്ചെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് ഡിവൈഎസ്പിക്കായിരുന്നു പ്രമോദ് പരാതി നല്‍കിയിരുന്നത്. സ്വപ്‌നയുടെ മൊഴി ചിലര്‍ വിശ്വാസത്തില്‍ എടുത്ത് ആക്രമണത്തിന് മുതിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി പി പ്രമോദ്.

LEAVE A REPLY

Please enter your comment!
Please enter your name here