ലീലാവതി ടീച്ചറിൻ്റെയും സാനുമാഷിൻ്റെയും അനുഗ്രഹം തേടി ഉമ തോമസ്.

0

നീ വന്നില്ലെങ്കിലും എൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും. ലീലാവതി ടീച്ചറിൻ്റെ അനുഗ്രഹം തേടി വസതിയിലെത്തിയ ഉമ തോമസിനെ ടീച്ചർ സ്വീകരിച്ചത് ഈ വാക്കുകൾ പറഞ്ഞാണ്. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടി വക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും തെറ്റിച്ചിട്ടു തിരഞ്ഞെടുപ്പിൽ കെട്ടി വക്കാനുള്ള പണം കയ്യിൽ കരുതിവച്ചാണ് ടീച്ചർ ഉമയെ സ്വീകരിച്ചത്. ഏറെ വൈകാരികമായ നിമിഷമായിരുന്നു ആ കൂടിക്കാഴ്ച. ടീച്ചറെ കണ്ട ഉമയുടെ കണ്ണുകൾ നിറഞ്ഞു. തൻ്റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തിൽ ചേർത്ത് നിർത്തിയ ടീച്ചറിൻ്റെ അടുത്ത് ഇത്രയും വലിയ ഒരു ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോൾ ഉള്ള വൈകാരികത ഉമ തോമസും പങ്കുവച്ചു. പി.ടി യുടെ മരണശേഷം ആ ഓർമകൾ എന്നും നിലനിർത്താൻ പി.ടിയെ കുറിച്ച് എഴുതാൻ ടീച്ചർ പറയുമായിരുന്നു. ഇന്ന് പി ടി യുടെ ഓർമ്മകൾ നിലനിർത്തി പി.ടി തുടങ്ങി വച്ച കാര്യങ്ങൾക്ക് തുടർച്ചനൽകാൻ ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് എന്നായിരുന്നു ഉമയുടെ വാക്കുകൾ.

രണ്ടു പേരും എൻ്റെ ശിഷ്യന്മാരാണ് വിജയം ഉറപ്പാണ് എൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിൻ്റെ വാക്കുകൾ. പിടി തോമസു ഉമ തോമസുമായുള്ള വർഷങ്ങളുടെ ബന്ധമാണ് മാഷ് ഓർത്തെടുത്തത്. മഹാരാജാസ് കോളേജിലെ പഴയ വിദ്യാർത്ഥി നേതാക്കളായ ഉമയും പി.ടിയുമായി മാഷിനുള്ള ബന്ധം വളരെ വലുതാണ്.

മഹാരാജാസ് കോളേജ് എന്ന വൈകാരികത ഉമ തോമസിൻ്റെയും ലീലാവതി ടീച്ചറിൻ്റെയും, സാനുമാഷിൻ്റെയും കൂടിക്കാഴ്ചയിൽ നിഴലിച്ചു നിന്നു. പ്രിയപ്പെട്ടവരുടെ അനുഗ്രഹം വാങ്ങിയ ആത്മവിശ്വാസത്തിലാണ് ഉമ തോമസ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here