സൈക്കിള്‍ റിക്ഷയിലേറി ഉമാ തോമസ്; പ്രകടനമായെത്തി ജോ ജോസഫ്; തൃക്കാക്കരയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

0

 
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. രാവിലെ 11 മണിയോടെ ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം കളക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. 

മന്ത്രി പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എം സ്വരാജ്, മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഉച്ചയ്ക്ക് 12.10 ഓടെ  കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ ഉമയ്‌ക്കൊപ്പം നാമനിര്‍ദേശപത്രികാസമര്‍പ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സൈക്കില്‍ റിക്ഷയിലാണ് ഉമ തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ റിക്ഷയില്‍ സ്ഥാനാര്‍ത്ഥിയെത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here