മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

0

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . തോപ്പുംപടി മുണ്ടംവേലി പാലപള്ളിപ്പറമ്പില്‍ അഭിലാഷ് (25) നേവൽ ബേസ് കഠാരിബാഗ് ശരത് (24) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 ന് പ്രളയക്കാട് പലചരക്ക് കട നടത്തുന്ന വർക്കിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തി. വരുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലാകുന്നത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിരവധി മോഷണകേസുകളാണ് തെളിഞ്ഞത്. കഴിഞ്ഞ ജൂണിൽ ജയിൽ മോചിതനായ അഭിലാഷ് കൊച്ചി സിറ്റി പുത്തൻകുരിശ് എന്നിവിടങ്ങളിൽ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ 6 കേസുകളിൽ പ്രതിയാണ്. മയക്കുമരുന്ന് കേസിൽ ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത് മൂന്നു കേസുകളിൽ പ്രതിയാണ്. രണ്ടു പേരും കുമ്മനോട് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വിപിൻ , എസ്.ഐ ജയൻ , സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീം അംഗങ്ങളായ എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ അബ്ദുൾ സത്താർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ഏ.അബ്ദുൾ മനാഫ്, എം.ബി.സുബൈർ, അനീഷ് കുര്യാക്കോസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here