വയനാട്ടില്‍ മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘം പിടിയില്‍; യുവാക്കൾ പിടിയിലായത് വാഹന പരിശോധനയ്ക്കിടെ

0

വയനാട്: വയനാട് തലപ്പുഴയിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തിയത്. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ സഞ്ചരിച്ച കാറിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply