അമ്മയില്‍നിന്നുള്ള പരിചരണമെന്ന അവകാശത്തിനായി മൂന്നു മാസം പ്രായമുള്ള ശിശു ഡല്‍ഹി ഹൈക്കോടതിയില്‍

0

ന്യൂഡല്‍ഹി: അമ്മയില്‍നിന്നുള്ള പരിചരണമെന്ന അവകാശത്തിനായി മൂന്നു മാസം പ്രായമുള്ള ശിശു ഡല്‍ഹി ഹൈക്കോടതിയില്‍. അമ്മയ്‌ക്ക്‌ തൊഴിലുടമയായ നോര്‍ത്ത്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മറ്റേണിറ്റി ലീവ്‌ നിഷേധിച്ചതിനെത്തുടര്‍ന്നാണു കുഞ്ഞിനു കോടതിയെ സമീപിക്കേണ്ടിവന്നത്‌. കുട്ടിയുടെ ഇളംപ്രായം കണക്കിലെടുക്കുമ്പോള്‍ ഹര്‍ജിക്ക്‌ അടിയന്തരപ്രാധാന്യമുണ്ടെന്നു ജസ്‌റ്റിസുമാരായ നജ്‌മി വാസിരിയും സ്വര്‍ണ ശര്‍മയും ചൂണ്ടിക്കാട്ടി.
പ്രത്യേക സാഹചര്യം പരിഗണിച്ചു രണ്ടംഗ ബെഞ്ച്‌ കോടതിയെ സഹായിക്കാനായി അഡ്വ. ഷാരൂഖ്‌ അലാമിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.ജീവനക്കാരിയുടെ മൂന്നാമത്തെ കുട്ടിയാണു തൃഗ്യാനാഷ്‌ ജെയ്‌ന്‍ എന്ന പരാതിക്കാരന്‍. രണ്ടു കുട്ടികളില്‍ താഴെയുള്ള വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്‌ 180 ദിവസം മറ്റേണിറ്റി ലീവ്‌ അനുവദിക്കുന്നതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ്‌ നോര്‍ത്ത്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരിക്ക്‌ അവധി നിഷേധിച്ചത്‌. എന്നാല്‍ പരാതിക്കാരന്‍ തന്റെ നിലനില്‍പ്പിനായി പൂര്‍ണമായും മാതാവിനെ ആശ്രയിക്കുന്നയാളാണെന്നും മൂന്നാമത്തെ കുട്ടിയായി എന്ന തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഈ മാസം 17 നു പരിഗണിക്കും. അഡ്വ. അഞ്‌ജു ജയ്‌നാണ്‌ ശിശുവിനുവേണ്ടി ഹര്‍ജി നല്‍കിയത്‌്.

LEAVE A REPLY

Please enter your comment!
Please enter your name here