മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും പതിവാക്കിയ യുവാക്കൾ ലഹരിതലക്ക് പിടിച്ചതോടെ തമ്മിലടി

0

അടിമാലി: മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും പതിവാക്കിയ യുവാക്കൾ ലഹരിതലക്ക് പിടിച്ചതോടെ തമ്മിലടി. എതിരാളികളിൽ ഒരാളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമവും. സംഭവത്തിൽ 3 പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പൊള്ളലേറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചാറ്റുപാറ സ്വദേശി സുധീഷിനെയാണ് പെട്രോൾ ദേഹത്തൊഴിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ നീക്കമുണ്ടായത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ചാറ്റുപാറ സ്വദേശി സുധീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ അടിമാലി സ്വദേശികളായ ജസ്റ്റിൻ ,ഷിയാസ് ഇവരുടെ സുഹൃത്ത് മുരുകൻ എന്നിവർക്കെതിരെയാണ് അടിമാലി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാറ്റുപാറയിൽ തടികൾ സൂക്ഷിച്ചിട്ടുള്ള ഗ്രൗണ്ടിൽ രാത്രി 12.30 തോടുത്തായിരുന്നു സംഘടനം.സുധീഷിനൊപ്പം സുഹൃത്തുക്കളായ ആൽവിൻ, സുബിൻ എന്നിവരും ഉണ്ടായിരുന്നു.ജസ്റ്റിനും ഷിയാസും മുരുകനും കൂടി ബയിർകുപ്പിയിൽ പെട്രോൾ നിറച്ചുകൊണ്ടുവന്നിരുന്നെന്നും മുരുകൻ ദേഹത്തേയ്ക്ക് പെട്രോൾ ഒഴിച്ചെന്നും പിന്നാലെ തീപടർന്നെന്നും സുധീഷ് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

അടിമാലിയിൽ വച്ച് രാത്രി 11.30 തോടടുത്ത് ഇരു സംഘങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു ഇതിന്റെ തുടർച്ചയാണ് പുലർച്ചെ ചാറ്റുപാറയിലുണ്ടായ ആക്രമണമെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ചാറ്റുപാറയിലേയ്ക്ക് വാട …കാണിച്ചുതരാം എന്ന് സുധീഷ് ഉൾപ്പെട്ട സംഘം വെല്ലുവിളിച്ചെന്നും ഇതെത്തുടർന്നാണ് എതിരാളികളെ പെട്രോൾ ഒഴിച്ച് കത്തിക്കാനുള്ള തയ്യാറെടുപ്പോടെ മുരുകനും സംഘവും അടിമാലിയിൽ നിന്നും ചാറ്റുപാറയ്ക്ക് തിരിച്ചതെന്നുമാണ് സൂചന.

സംഭവം പ്രദേശവാസികളിൽ പരക്കെ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.മയക്കുമരുന്ന് ഉപഭോഗവും ഇതെത്തുടർന്നുള്ള ഇത്തരം സംഭവങ്ങളും അമർച്ചചെയ്യാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും അടിയിന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here