കനത്ത മഴയെ തുടർന്നു തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു

0

തൃശൂർ: കനത്ത മഴയെ തുടർന്നു തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിച്ചു. കുടമാറ്റത്തിന്‍റെ സമയത്തടക്കം തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു.

എ​ന്നാ​ൽ മ​ഴ​യി​ലും ന​ന​യാ​ത്ത ആ​വേ​ശ​മാ​യി മാ​റി കു​ട​മാ​റ്റം. കു​ട​മാ​റ്റം തു​ട​ങ്ങി പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും മ​ഴ​പെ​യ്തെ​ങ്കി​ലും പൂ​ര​പ്രേ​മി​ക​ളു​ടെ ആ​വേ​ശം കു​റ​ഞ്ഞി​ല്ല. ആ​വേ​ശം​കൂ​ട്ടി സ്പെ​ഷ​ൽ​കു​ട​ക​ൾ​മാ​റ്റി പാ​റ​മേ​ക്കാ​വും തി​രു​വ​ന്പാ​ടി​യും ജ​ന​ങ്ങ​ളെ കു​ട​ക്കീ​ഴി​ൽ ഒ​രു​മി​ച്ചു​നി​ർ​ത്തി. പ​തി​വു​തെ​റ്റി​ച്ചു വൈ​കി​ത്തു​ട​ങ്ങി​യ കു​ട​മാ​റ്റം അ​വ​സാ​നി​ച്ച​തു രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ്.

ര​ണ്ടു വ​ർ​ഷം കോ​വി​ഡ് ത​ട്ടി​യെ​ടു​ത്ത തൃ​ശൂ​ർ പൂ​ര​ത്തെ ഇ​ര​ന്പി​യെ​ത്തി​യ പൂ​ര​പ്രേ​മി​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു മു​ന്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത ആ​വേ​ശ​ത്തോ​ടെ. തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ​വ​ര​വും പാ​റ​മേ​ക്കാ​വി​ന്‍റെ ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​വും, കു​ട​മാ​റ്റ​വും തി​ര​മാ​ല​ക​ൾ പോ​ലെ ജ​ന​സ​മു​ദ്ര​ത്തി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here