തേനി-മധുര റെയില്‍ പാതയില്‍ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങി

0

കുമളി: തേനി-മധുര റെയില്‍ പാതയില്‍ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങി. ഇന്നലെ രാവിലെ 8.30നു മധുരയില്‍നിന്നു തേനിയിലേക്കായിരുന്നു ആദ്യ സര്‍വീസ്‌. ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റാണ്‌ യാത്രാ സമയം. രണ്ടു സര്‍വീസുകള്‍മാത്രമാണ്‌ ഇപ്പോഴുള്ളത്‌. ആദ്യ ട്രെയിന്‍ എത്തുന്നതു കാണാന്‍ നിരവധി പേര്‍ തേനിയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തി.
ഒന്നര പതിറ്റാണ്ടായി ബ്രോഡ്‌ഗേജ്‌ നിലവിലുണ്ടെങ്കിലും ഇപ്പോഴാണ്‌ യാത്രാ ട്രെയിന്‍ യാഥാര്‍ഥ്യമായത്‌.
കേരള-തമിഴ്‌നാട്‌ അതിര്‍ത്തി പഞ്ചായത്തുകളിലുള്ളവര്‍ക്ക്‌ ഇതോടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ തേനിയായി. കുമളിയില്‍നിന്ന്‌ 55 കിലോമീറ്ററാണ്‌ ദൂരം. 110 കിലോമീറ്റര്‍ താണ്ടി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയായിരുന്നു ഇതുവരെ കുമളി വാസികള്‍ ട്രെയിന്‍ കയറിയിരുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here