അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ പിതാവ്‌ പോലീസില്‍ പരാതി നൽകി

0

ബാലുശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ പിതാവ്‌ പോലീസില്‍ പരാതി നല്‍കി. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത്‌ പൊയിലില്‍ ബാലകൃഷ്‌ണന്റെ മകള്‍ അശ്വതി(29)യാണ്‌ മരണമടഞ്ഞത്‌. കോഴിക്കോട്ടു സ്വകാര്യ സ്‌ഥാപനത്തിലായിരുന്നു യുവതിക്കു ജോലി. വീട്ടില്‍നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച്‌ അനേ്വഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മരുന്ന്‌ ഉള്ളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറഞ്ഞു. രക്‌തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്നു മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മാതാവിന്റെ വീടായ രാമല്ലൂരില്‍ സംസ്‌കരിച്ചു. അഖിലേഷാണ്‌ അശ്വതിയുടെ ഭര്‍ത്താവ്‌. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here