ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാനു സമീപം രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0

ഭുവനേശ്വർ∙ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാനു സമീപം രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ആഴ്ചയോടെ തീരം തൊടുന്ന കാറ്റ് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകും.

ഞായറാഴ്ച വൈകിട്ടോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര അറിയിച്ചു. മേയ് പത്തോടു കൂടി കാറ്റ് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റ് എവിടെയായിരിക്കും തീരം തൊടുക എന്നത് ഇപ്പോൾ കൃത്യമായി പറയാനാകില്ല. കാറ്റിന്റെ വേഗത എത്രയെന്നു കണക്കാക്കാൻ ഇപ്പോൾ കഴിയില്ലെങ്കിലും മണിക്കൂറിൽ 80–90 കിലോമീറ്ററായിരിക്കും വേഗതയെന്നാണ് അനുമാനം. മേയ് 9 മുതൽ കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യബന്ധനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ സേനയും അഗ്നിരക്ഷാ സേനയും സജ്ജമായെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. ദുരന്ത നിവാരണത്തിനായി 17 സംഘത്തെ നിയോഗിച്ചുവെന്ന് ഒഡിഷ സ്പെഷൽ റിലീഫ് കമ്മിഷണർ പി.കെ.ജെന അറിയിച്ചു. ബംഗാളിലെ തീരദേശ ജില്ലകളിൽ ചൊവ്വ മുതൽ വെള്ളി വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here