എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും അടിസ്ഥാന വായ്പാനിരക്ക് കൂട്ടി

0

 
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും അടിസ്ഥാന വായ്പാനിരക്ക് കൂട്ടി. എംസിഎല്‍ആര്‍ നിരക്കില്‍ 35 ബേസിക് പോയന്റിന്റെ വര്‍ധനയാണ് ബാങ്ക് വരുത്തിയത്. ഇതോടെ വിവിധ വായ്പകളുടെ ചെലവ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതുക്കിയ പലിശ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു മാസം വരെ കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.55 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.20 ശതമാനമായിരുന്നു. മൂന്ന് മാസ കാലാവധിയ്ക്ക് 7.65 ആണ് പുതിയ വായ്പാനിരക്ക്. ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.75 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷം വരെ സമയപരിധിയുള്ള വായ്പയുടെ പലിശനിരക്ക് 7.90 ശതമാനമായാണ് വര്‍ധിച്ചത്. 

കഴിഞ്ഞ ദിവസം എസ്ബിഐയും എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയതിന്റെ ചുവടുപിടിച്ചാണ് ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്ക് വര്‍ധിപ്പിക്കുന്നത്. റിപ്പോനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ധനയാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here