ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു

0

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുള്ളത്. 77 രൂപ 20 പൈസക്കാണ് ഡോളറിന്‍റെ ഇടപാടുകള്‍ വിനിമയ വിപണിയില്‍ നടക്കുന്നത്. മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെ ഇതോടെ മറികടന്നു. ഡോളറിന്‍റെ കരുതല്‍ ശേഖരത്തിലും ഇതു മൂലം കുറവുണ്ടായി. കരുതല്‍ ശേഖരം 600 ബില്യണ്‍ ഡോളറിനു താഴ എത്തി. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം കരുതല്‍ ശേഖരം ഇത്രയും കുറയുന്നത് ആദ്യമായാണ്

വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.

റഷ്യ – ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here