വിദ്യാഭ്യാസ രംഗത്ത് ഭാവിയെ മുൻകൂട്ടി കണ്ട്
പ്രവർത്തിക്കണം: മാർ ജോസഫ് പെരുന്തോട്ടം

0

ചങ്ങനാശേരി: വിദ്യാഭ്യാസ രംഗത്ത് ഭാവിയെ മുൻകൂട്ടി കണ്ട്
പ്രവർത്തിക്കണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം’
എസ്ബി കോളജിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഗോള വിദ്യാർത്ഥി മഹാസമ്മേളനം-
‘എസ്ബി@100: ഗ്ലോബൽ അലുംമ്നൈ മീറ്റ് – 2022 ‘ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്നിന്റെ മാത്രം സൃഷ്ടികളല്ല, ഇന്നലെയുടെ തോളിലാണ് നിൽക്കുന്നത്.

ആശയങ്ങളുടെ പങ്കാളിത്തം പുരോഗതിക്ക് അനിവാര്യമാണ്. ഇതിനായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മാർ പെരുന്തോട്ടം വ്യക്തമാക്കി. മതമൈത്രിയുടെ പ്രകാശം പരത്തുന്ന കോളജാണ് എസ്.ബിയെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അഭിപ്രായപ്പെട്ടു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ പൂർവ വിദ്യാർത്ഥികളുടെ വൈദഗ്‌ധ്യം എസ്.ബിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് വിദ്യാർത്ഥികൾ കൂടുതലായി പോകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് കേരളത്തിൽ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ സാഹചര്യം മെച്ചപ്പെടണമെന്ന് എസ്. ബി. മൾട്ടിമീഡിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
കേരളത്തിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ പ്രവേശനത്തിലും അധ്യാപക നിയമനത്തിലും പണം വാങ്ങുമ്പോൾ എസ് ബി അങ്ങനെയല്ലെന്നത് കോളജിന്റെ മൂല്യം കാണിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ഇൻവെസ്റ്റിഗേഷൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി അഭിപ്രായപ്പെട്ടു.

അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം.
മാത്യു അധ്യക്ഷത വഹിച്ചു.
സുവർണജൂബിലി ബാച്ചിനെയും കോളജിൽ നിന്ന് വിരമിച്ചവരെയും
മാനേജർ റവ.ഡോ.തോമസ് പാടിയത്ത് മെമന്റോ നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ
പദ്മശ്രീ ഡോ. ഫിലിപ് അഗസ്റ്റിൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, ന്യൂ വാൽസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ,
വൈസ് പ്രിൻസിപ്പൽമാരായ റവ.ഡോ. ജോസ് തെക്കേപുറത്ത്, ഡോ.ജോസഫ് ജോബ്, ഡോ.ബെന്നി മാത്യു, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞിലിൽ, ഫാ.ജോൺ ചാവറ, അലുംമ്നൈ അസോസിയേഷൻ ഭാരവാഹികളായ ഡോ.ഷിജോ കെ. ചെറിയാൻ, ഷാജി മാത്യു പാലാത്ര, ഡോ.സെബിൻ എസ്. കൊട്ടാരം, ജോഷി എബ്രഹാം, ബ്രിഗേഡിയർ ഒ. എ. ജയിംസ്, ജിജി ഫ്രാൻസിസ് നിറപറ, സാജൻ ഫ്രാൻസിസ്, ഡോ.ജോസ് പി.ജേക്കബ്, ഡോ.രാജൻ കെ. അമ്പൂരി, ഡോ. ബിൻസായ് സെബാസ്റ്റ്യൻ, മാത്യു സി. മുക്കാടൻ, പിടിഎ പ്രസിഡന്റ് സിബി ചാണ്ടി എന്നിവർ പ്രസംഗിച്ചു.

എസ്.ബി കോളജിനേക്കുറിച്ച് പ്രഫ.ടി.ജെ മത്തായി രചിച്ച ചരിത്ര പുസ്തകം മുൻ പ്രിൻസിപ്പൽമാരായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലും ഫാ. ടോം കുന്നുംപുറവും ചേർന്ന് പ്രകാശിപ്പിച്ചു. കാവുകാട്ട് ഹാൾ നവീകരണ ബ്രോഷർ പ്രകാശനം ജോബ് മൈക്കിൾ എം.എൽ എ നിർവഹിച്ചു.
അലുംമ്നൈ അസോസിയേഷൻ ഓൺലൈൻ മെംബർഷിപ് പോർട്ടൽ
പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളായ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി ഡീൻ ഡോ. കുരുവിള ജോസഫ്, ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉൾപ്പെട്ട ഡോ. രഞ്ജിത്ത് തോമസ്, സംസ്ഥാന മാധ്യമ പുരസ്കാര ജേതാക്കളായ മലയാള മനോരമ പിക്ചർ എഡിറ്റർ റിജോ ജോസഫ്, 24 ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റർ സുജയ പാർവതി എസ്, സി.എം.എസ്. കോളജ് മുൻ പ്രിൻസിപ്പൽ റവ.എം.സി.ജോൺ, എസ്.ബിയിൽ നിന്ന് ആദ്യമായി ഐ എ എസ് നേടിയ വനിത ആനി പ്രസാദ്, ഡോ.ബിജോയ് തോമസ് എന്നിവരെ ആദരിച്ചു.

നേരിട്ടും വിദേശത്തുള്ള പൂർവ വിദ്യാർത്ഥികളെ ഓൺലൈനായും പങ്കെടുപ്പിച്ചു കൊണ്ട് ഹൈബ്രിഡ് മാതൃകയിലായിരുന്നു ആഗോള പൂർവ വിദ്യാർത്ഥി മഹാസമ്മേളനം. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here