ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ഭിന്നവിധി ചോദ്യംചെയ്‌ത്‌ ഹര്‍ജിക്കാരികളിലൊരാള്‍ സുപ്രീം കോടതിയില്‍

0

ന്യൂഡല്‍ഹി: ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ഭിന്നവിധി ചോദ്യംചെയ്‌ത്‌ ഹര്‍ജിക്കാരികളിലൊരാള്‍ സുപ്രീം കോടതിയില്‍. ഖുശ്‌ബു സെയ്‌ഫിയാണു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.
ഭാര്യയുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെതിരേ നിയമന നടപടി വേണമെന്ന ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിലെ രണ്ടു ജഡ്‌ജിമാര്‍ വ്യത്യസ്‌ത നിലപാടാണു സ്വീകരിച്ചത്‌. ദമ്പതിമാര്‍ക്കിടയിലെ ലൈംഗികബന്ധം ഭാര്യയുടെ സമ്മതപ്രകാരമല്ലെങ്കില്‍ക്കൂടി ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന നിയമവ്യവസ്‌ഥ മാറ്റേണ്ട സമയമായെന്നായിരുന്നു ജസ്‌റ്റിസ്‌ രാജീവ്‌ ശക്‌ധറിന്റെ നിലപാട്‌. ജസ്‌റ്റിസ്‌ സി. ഹരിശങ്കര്‍ ഇതിനോടു യോജിച്ചില്ല.
വ്യത്യസ്‌ത നിലപാടുകളോടെ വെവ്വേറെ വിധിന്യായങ്ങളെഴുതിയെങ്കിലും, ഹര്‍ജിക്കാര്‍ക്ക്‌ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന്‌ ഇരുവരും വ്യക്‌തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here