തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ

0

കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്ത ആളെയും പിടികൂടിയിരിക്കുന്നത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം.

അതേസമയം അബ്ദുൾ ലത്തീഫിനെ ഉച്ചയോടെ തൃക്കാക്കരയിലെത്തിക്കും. ഇയാൾ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. ഔദ്യോഗിക ഭാരവാഹിത്വം ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാജ ട്വറ്റർ ഐഡി ഉപയോഗിച്ചായിരുന്നു വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രി ട്വിറ്റർ അധികൃതർ കൊച്ചി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു. ഫേസ്ബുക്കിലും അബ്ദുൾ ലത്തീഫ് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

തൃക്കാക്കരയിൽ വോട്ടിങ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയ പാസ്‌കലും വോട്ടുകള്‍ രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലാണ് ജോ ജോസഫും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇടത് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. എല്‍ഡിഎഫ് സെഞ്ചുറിയടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വേട്ട് രേഖപ്പെടുത്തിയതെന്നും ജോ ജോസഫ് പറഞ്ഞു. മഴമാറി നില്‍ക്കുന്നു. അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

ആകാശം തെളിഞ്ഞതിനാല്‍ തന്റെ മനസ്സും തെളിഞ്ഞിരിക്കുന്നെന്ന് ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാരുടെ തിരക്ക് കാണുമ്പോള്‍ ആത്മ വിശ്വാസം കൂടുന്നു, പൊളിങ് ശതമാനം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുമെന്നും ജോ ജോസഫ് അറിയിച്ചു. ശുഭപ്രതീക്ഷയിലാണ് പോസറ്റീവ് പൊളിറ്റിക്‌സിന് ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും.
എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here