വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ

0

ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ. മലപ്പുറം പൊന്മല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദ് (30) നെയാണ് ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കീഴ്മാട് സ്വദേശിനിയായ എസ് സി – എസ് ടി വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here