പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

0

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇന്ന് വൈകിട്ടോടെയാണ് വികാരിയച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്‌ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്‌ക്കൽ. വൈകീട്ട് 4.30 ഓടെയാണ് വികാരിയച്ചനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവർഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു. സഭയുടെ തന്നെ ചേർത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ച് പോലീസ് നടത്തിയത് ക്രൂരമർദ്ദനം; ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിയെന്നും കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്‌തെന്നും ആരോപണം

മലപ്പുറം : പോലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിയെന്നും കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്‌തെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. ബൈക്കിൽ മൂന്നുപേരുമായി യാത്ര ചെയ്തതിനാണ് യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്.

മലപ്പുറം താനൂരിലാണ് സംഭവം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തൻവീറിനാണ് മർദ്ദനമേറ്റത്. മൂന്ന് പേരുമായി യാത്ര ചെയ്തതിന് യുവാവിനെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചാണ് മർദ്ദിച്ചത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് യുവാവ് പരാതിപ്പെട്ടു.

ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തെന്ന് തൻവീർ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്‌തെന്നും പരാതിയുണ്ട്. അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ് തൻവീർ.

ശാരീരിക പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് താനൂർ തെയ്യാല സ്വദേശി മുഹമ്മദ് തൻവീർ ചികിത്സ തേടി. ആരോപണം നിഷേധിച്ച താനൂർ പൊലീസ് കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് മറുപടി നൽകി. കഴിഞ്ഞ ദിവസം മറ്റ് രണ്ട് പേരുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ താനൂർ പൊലീസ് തടഞ്ഞെന്ന് യുവാവ് പറയുന്നു.

പിഴ അടയ്ക്കാനുള്ള തുക കയ്യിൽ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് എടിഎം കാർഡ് വാങ്ങുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പൊലീസ് താനൂർ സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നാണ് തെയ്യാല സ്വദേശി തൻവീർ ആരോപിക്കുന്നത്. പൊലീസേ ലാത്തി കൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്.

പാസ്പോർട്ട് പിടിച്ചുവെക്കുമെന്നും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയെന്ന് തൻവീർ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ വന്നതിനെത്തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിഴ അടച്ചതിന് ശേഷം യുവാവ് പൊലീസിനെ അസഭ്യം പറ‍ഞ്ഞെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മർദ്ദിച്ചില്ലെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് താനൂർ എസ്ഐ നൽകുന്ന വിശദീകരണം.

കോട്ടയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

കോട്ടയം: പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിൽ(16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന 4 കുട്ടികൾ നീന്തി രക്ഷപെട്ടു.

ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർഥിയായ അഖിൽ എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കടവിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തിൽ വീണ് കാണാതാകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി. എന്നാൽ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിങ്ങവനം, വാകത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here