പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

0

കോട്ടയം: പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിൽ(16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന 4 കുട്ടികൾ നീന്തി രക്ഷപെട്ടു.

ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർഥിയായ അഖിൽ എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കടവിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തിൽ വീണ് കാണാതാകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി. എന്നാൽ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിങ്ങവനം, വാകത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here