കെ.എസ്‌.ആര്‍.ടി.സിയെ ഏറ്റെടുത്ത്‌ കോടികളുടെ സര്‍ക്കാര്‍ഭൂമി സ്വന്തമാക്കാന്‍ അണിയറനീക്കം

0

തിരുവനന്തപുരം: ശമ്പളത്തിനും പെന്‍ഷനും നിത്യച്ചെലവിനും പണമില്ലാതെ വിഷമിക്കുന്ന കെ.എസ്‌.ആര്‍.ടി.സിയെ ഏറ്റെടുത്ത്‌ കോടികളുടെ സര്‍ക്കാര്‍ഭൂമി സ്വന്തമാക്കാന്‍ അണിയറനീക്കം.
സ്‌ഥാപനത്തെ രക്ഷിക്കാനെന്ന പേരില്‍ എത്തുന്നവര്‍ക്കു കോര്‍പറേഷന്റെ കണ്ണായസ്‌ഥലങ്ങള്‍ തീറെഴുതുന്നതിന്റെ ഭാഗമായാണു ഡിപ്പോകള്‍ പണയപ്പെടുത്തുമെന്ന പ്രചാരണം. ശതകോടികളുടെ ബാധ്യതയുള്ള കെ.എസ്‌.ആര്‍.ടിസിക്കു വായ്‌പാസ്രോതസുകളെല്ലാം അടഞ്ഞമട്ടാണ്‌്. ഈ സാഹചര്യം മുതലെടുത്താണു ചില സഹകരണക്കാര്‍ക്കു കെ.എസ്‌.ആര്‍.ടി.സിയെ അടിയറവയ്‌ക്കാനുള്ള നീക്കം. ഡിപ്പോകളും സബ്‌ഡിപ്പോകളും ഓപ്പറേറ്റിങ്‌ സെന്ററുകളുമായി 94 കേന്ദ്രങ്ങളും അഞ്ച്‌ റീജണല്‍ വര്‍ക്‌ഷോപ്പുകളും ചീഫ്‌ ഓഫിസുമാണു കെ.എസ്‌.ആര്‍.ടി.സിക്കുള്ളത്‌. നിലവില്‍ 52 ഡിപ്പോകള്‍ ബാങ്ക്‌ പണയത്തിലാണ്‌.
3100 കോടി രൂപയാണു ഡിപ്പോകള്‍ പണയപ്പെടുത്തി 2018-ല്‍ കടമെടുത്തത്‌. തിരിച്ചടവ്‌ കൃത്യമല്ലാത്തതിനാല്‍ പലതും ജപ്‌തിഭീഷണിയിലായി. ഇതിനിടെയാണു 30 ഡിപ്പോകള്‍ കൂടി പണയപ്പെടുത്തി, 400 കോടി രൂപ വായ്‌പയെടുക്കാന്‍ നീക്കമെന്ന പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here