സില്‍വര്‍ ലൈന്‍ സമരസമിതിയുടെ ബദല്‍ സംവാദത്തില്‍ കെ-റെയില്‍ പങ്കെടുക്കില്ല

0

സില്‍വര്‍ ലൈന്‍ സമരസമിതിയുടെ ബദല്‍ സംവാദത്തില്‍ കെ-റെയില്‍ പങ്കെടുക്കില്ല. ഇന്നു രാവിലെ തിരുവനന്തപുരത്താണ്‌ ബദല്‍ സംവാദം. ബദല്‍ സംവാദമല്ല തുടര്‍സംവാദങ്ങളാണ്‌ വേണ്ടെതെന്നും കെ-റെയില്‍ അറിയിച്ചു. അതേസമയം, സംവാദത്തില്‍നിന്ന്‌ കെ-റെയില്‍ ഒളിച്ചോടിയെന്ന്‌ സംഘാടകരായ ജനകീയ പ്രതിരോധ സമിതി ആരോപിച്ചു.
സംവാദത്തില്‍ പങ്കെടുക്കാമെന്ന്‌ കെ-റെയില്‍ ഉറപ്പുകൊടുക്കും മുമ്പേയാണ്‌ എം.ഡിയുടെ പേര്‌ പാനലില്‍ ജനകീയ പ്രതിരോധ സമിതി ഉള്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്‌. ഔദ്യോഗിക സംവാദത്തില്‍നിന്ന്‌ മാറി നിന്ന അലോക്‌ കുമാര്‍ വര്‍മ്മയ്‌ക്കും ആര്‍. ശ്രീധറിനും ഒപ്പം ആശയവിനിമയത്തിനില്ലെന്ന്‌ കെ-റെയില്‍ വ്യക്‌തമാക്കി.
കഴിഞ്ഞ മാസത്തെചര്‍ച്ചയില്‍നിന്ന്‌ പിന്മാറിയ അതേ പാനലിസ്‌റ്റുകള്‍ തന്നെയാണ്‌ ഈ ബദല്‍ ചര്‍ച്ചയിലും പങ്കെടുക്കുന്നത്‌. ഔദ്യോഗിക സംവാദത്തില്‍നിന്ന്‌ വിട്ടുനില്‍ക്കാന്‍ ഇവര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന്‌ സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ-റെയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കെ-റെയിലിന്റേത്‌ മുട്ടാപ്പോക്ക്‌ ന്യായമാണെന്ന്‌ ജനകീയ പ്രതിരോധ സമിതി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here