കനത്ത മഴ; പ്രളയത്തില്‍ മുങ്ങി തെലങ്കാനയിലെ റോഡുകള്‍; താറുമാറായി ഗതാഗതം

0

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴ തുടരുന്നു. പേമാരിയെത്തുടര്‍ന്ന് ഹൈദരാബാദ് നഗരം വെള്ളക്കെട്ടില്‍ മുങ്ങി. പ്രധാനറോഡുകളെല്ലാം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞു വീണും, മഴയില്‍ റോഡുകള്‍ മുങ്ങുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി. പെരുമഴയെത്തുടര്‍ന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 

സിദ്ധിപൂര്‍ ജില്ലയിലെ ഹോബ്ഷിപൂരില്‍ രാവിലെ ആറു മണി വരെ 108 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദിന് സമീപം സീതാഫാല്‍മണ്ടിയില്‍ 72.8 മില്ലീ മീറ്ററും ബാന്‍സിലാപേട്ടില്‍ 67 മില്ലിമീറ്ററും മഴയാണ് പെയ്തത്. മാരെഡ്പള്ളിയില്‍ 61.8 മില്ലിമീറ്റര്‍ മഴ പെയ്തതായും കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 
അടുത്ത രണ്ടു ദിവസം കൂടി ഹൈദരാബാദിലും സമീപജില്ലകളിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെയുത്താന്‍ ദുരന്ത നിവാരണ സേന, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

LEAVE A REPLY

Please enter your comment!
Please enter your name here