രാജ്യത്തിന്‍റെ നിയന്ത്രണം കള്ളൻമാർക്ക് നൽകുന്നതിനേക്കാൾ നല്ലത് പാക്കിസ്ഥാനിൽ അണുബോംബിടുന്നതാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

0

ഇസ്ലാമാബാദ്: രാജ്യത്തിന്‍റെ നിയന്ത്രണം കള്ളൻമാർക്ക് നൽകുന്നതിനേക്കാൾ നല്ലത് പാക്കിസ്ഥാനിൽ അണുബോംബിടുന്നതാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ദ ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ക​ള്ള​ന്‍​മാ​രു​ടെ സം​ഘം രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം കൈ​യാ​ളു​ന്ന​തു ക​ണ്ട് താ​ന്‍ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ത്ത​ര​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണ​മേ​ല്‍​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ അ​ണു​ബോം​ബ് വ​ര്‍​ഷി​ക്കു​ന്ന​താ​ണ് ഭേ​ദ​മെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ഓ​രോ ഭ​ര​ണ​സം​വി​ധാ​ന​വും താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here