നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്‍റെ അമ്മ മായ ബാബു

0

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്‍റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.

മ​ക​നെ​തി​രെ ന​ടി ന​ൽ​കി​യ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും പി​ന്നി​ൽ എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സം​ഘം സി​നി​മാ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും മാ​യ ബാ​ബു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വി​ജ​യ് ബാ​ബു​വി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ദു​ബാ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​ജ​യ് ബാ​ബു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ച്ചി സി​റ്റി പോ​ലീ​സ് ഇ​ന്ത്യ​യി​ലെ യു​എ​ഇ എം​ബ​സി​ക്ക് അ​പേ​ക്ഷ ന​ല്‍​കി.

വി​ജ​യ് ബാ​ബു​വി​ന്‍റെ നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സ് ഇ​യാ​ള്‍​ക്കാ​യി നേ​ര​ത്തെ ഇ​ന്‍റ​ര്‍​പോ​ള്‍ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​സം​ഘ​ത്തി​ന്‍റെ പു​തി​യ​നീ​ക്കം. എം​ബ​സി നി​ര്‍​ദേ​ശം ഇ​ന്‍റ​ര്‍​പോ​ളി​ന് ല​ഭി​ച്ചാ​ല്‍ പ്ര​തി​ക്കെ​തി​രേ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കാ​നാ​കും. ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ വി​ജ​യ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള വാ​റ​ണ്ട് ദു​ബാ​യ് പോ​ലീ​സി​ന് ന​ല്‍​കി​യി​രു​ന്നു.

അ​തി​നി​ടെ, ഹാ​ജ​രാ​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് വി​ജ​യ് ബാ​ബു. 18ന് ​ആ​ണ് ഇ​യാ​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തു​വ​രെ ഒ​ളി​വി​ല്‍ തു​ട​രു​ക​യാ​ണ് ഇ​യാ​ളു​ടെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ 22ന് ​ആ​ണ് വി​ജ​യ് ബാ​ബു​വി​നെ​തി​രേ പ​രാ​തി​യു​മാ​യി യു​വ​ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. പോ​ലീ​സി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ചു ന​ടി പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ഗോ​വ​യി​ലേ​ക്കു ക​ട​ന്ന ഇ​യാ​ള്‍ അ​വി​ടെ​നി​ന്നു ബം​ഗ​ളൂ​രു​വി​ലെ​ത്തി ദു​ബാ​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here