പഞ്ചാബിൽ മുൻ പാർട്ടി അധ്യക്ഷൻ സുനിൽ ജാക്കർ കോൺഗ്രസ് വിട്ടു

0

ന്യൂഡൽഹി: പഞ്ചാബിൽ മുൻ പാർട്ടി അധ്യക്ഷൻ സുനിൽ ജാക്കർ കോൺഗ്രസ് വിട്ടു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം തന്‍റെ തീരുമാനം അറിയിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിരം ഉദയ്പൂരിൽ നടക്കുന്നതിനിടയിലാണ് സുനിൽ ജാക്കർ പാർട്ടി വിടുന്ന വിവരം അറിയിച്ചത്.

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നോ​ടു​ള്ള ത​ന്‍റെ ക​ടു​ത്ത അ​തൃ​പ്തി അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് അ​ച്ച​ട​ക്ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ താ​രി​ഖ് അ​ൻ​വ​ർ, ജെ.​പി. അ​ഗ​ർ​വാ​ൾ, അം​ബി​ക സോ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. പാ​ർ​ട്ടി​യ്ക്ക് ന​ല്ല​ത് വ​ര​ട്ടെ​യെ​ന്നും ജാ​ക്ക​ർ ആ​ശം​സി​ച്ചു.

അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11 ന് ​ജാ​ക്ക​റി​നും കെ.​വി. തോ​മ​സി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ക്കു​ക​യും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ജാ​ക്ക​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here