അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവുശിക്ഷ

0

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവുശിക്ഷ. കൂടാതെ 50 ലക്ഷം രൂപ പിഴയും ചുമത്തി. അനധികൃതമായി സമ്പാദിച്ച ചൗട്ടാലയുടെ നാല് ആസ്തികള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി വികാസ് ദൂള്‍ ആണ് ശിക്ഷ വിധിച്ചത്.

ചൗട്ടാലയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതിനെ എതിര്‍ച്ച സിബിഐ, ശിക്ഷ സമൂള്‍ത്തിന് ഒരു പാഠമാകണമെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് വാദിച്ചത്.

1993 മുതല്‍ 2006 വരെയുള്ളകലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. 2010 മാര്‍ച്ച് 26നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് തവണ എംഎല്‍എയായിരുന്ന ചൗട്ടാല 6.09 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here