സമ്മാനമില്ലെന്ന് കരുതി നിരാശയോടെ ലോട്ടറി ടിക്കറ്റ് ചവറ്റുക്കുട്ടയിലെറിഞ്ഞു; സുഹൃത്തിന്റെ സംശയത്തിൽ ടിക്കറ്റ് തപ്പിയെടുത്തപ്പോൾ ഒന്നാം സമ്മാനം; കോട്ടയത്തെ മുറുക്കാന്‍ കടക്കാരനെ 75 ലക്ഷത്തിന്റെ ഭാഗ്യം തുണച്ച കഥ

0

ഞാൻ ഒരു ഭാഗ്യമില്ലാത്തവനാണ് എന്നും പറഞ്ഞു വിഷമിച്ചിരിക്കുന്നവരെ നമ്മുക്ക് ചുറ്റും നാം കാണാറുണ്ട്. അപ്രതീക്ഷിതമായിട്ടായിരിക്കാം നമ്മുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നു വരുന്നത്. പേര് പോലെ തന്നെ അന്വർത്ഥമാക്കുന്ന ഒന്നാണ് ഭാഗ്യകുറികൾ. നിമിഷ നേരംകൊണ്ട് ലോട്ടറി മാറ്റി മറിച്ച ജീവിതങ്ങളെ പറ്റി നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഒരുമധ്യവയസ്കൻ.

കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് ചുരുട്ടിയെറിയുക ആയിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാ​ഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്.

വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്. എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്.

സ്വന്തമായി കിടപ്പാടം ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 40 വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ സ്വദേശി ചന്ദ്രബാബു. ഇവിടെയൊരു ലോഡ്ജിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here