വെള്ളത്തിൽ മുങ്ങുമ്പോഴും നീന്തുമ്പോഴും മൂക്കിലൂടെ തലയ്ക്കുള്ളിൽ കയറും; തലച്ചോറിനെ കാർന്ന് തിന്നും; ഇതുവരെ ബാധിച്ച 151 പേരിൽ ആകെ അതിജീവിച്ചത് 4 പേർ; സോംബി അമീബ മൂലം ഒരാൾ കൂടി മരിച്ചു

0

കറാച്ചി: സോംബി അമീബ മൂലമുണ്ടാകുന്ന മാരക രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാകിസ്ഥാനിലാണ് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചത്. മറ്റൊരാൾ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. പാകിസ്താനിലാണ് മരണം സ്ഥിരീകരിച്ചത്. കറാച്ചി സ്വദേശിയായ 59കാരനാണ് രോഗം ബാധിച്ച് മരിച്ചത്. 30കാരനായ യുവാവാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

തലച്ചോറിനെ ഭക്ഷിക്കുന്ന സോംബി അമീബ മൂലമുണ്ടാകുന്ന നെയ്‌ഗ്ലേരിയ ഫൗലെരിയാണ് മരണകാരണം. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാരകമായ അണുബാധയാണിത്. 2022ൽ ഈ രോഗം ബാധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്.

98 ശതമാനവും മാരകമായ രോഗമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അമീബ ബാധിച്ചവർ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. 1962 നും 2020 നും ഇടയിൽ, അമേരിക്കയിൽ 151 പേർക്ക് ഈ അമീബ ബാധിച്ചിട്ടുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് രോഗത്തെ അതിജീവിച്ചതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ പറയുന്നു. പാകിസ്താനിൽ 90ലധികം പേർ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

അമീബ അടങ്ങിയ ജലം മൂക്കിലൂടെ ശരീരത്തിൽ കയറുമ്പോഴാണ് നെയ്‌ഗ്ലേരിയ ഫൗലെരി പിടിപെടുന്നത്. അമീബ പിന്നീട് തലച്ചോറിലേക്ക് കയറി മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നു. ശുദ്ധജല തടാകങ്ങൾ, നദികൾ, നീരുറവകൾ, ഭൂഗർഭ ജലസംഭരണികൾ തുടങ്ങിയവയിലെല്ലാം ഈ അമീബകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. നദിയിൽ മുങ്ങുമ്പോഴോ നീന്തുമ്പോഴോ എല്ലാം അമീബകൾ അതിവേഗം ശരീരത്തിൽ പ്രവേശിക്കുന്നു. ക്ലോറിൻ ചെയ്ത് ശുദ്ധീകരിക്കുന്നത് വഴി ഇവയുടെ സാന്നിദ്ധ്യം തടയാമെങ്കിലും സാങ്കേതികകാരണങ്ങളാൽ കറാച്ചിയിൽ ഇവ വിതരണം ചെയ്യുന്നത് സാധ്യമാകാറില്ലെന്ന് അധികൃതർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here