സ്വകാര്യ ബസുകാർ കൂട്ടാത്ത കൺസെഷൻ ചാർജ് കൂട്ടിവാങ്ങിക്കുന്നതായി പരാതി.

0

കോട്ടയം: സ്വകാര്യ ബസുകാർ കൂട്ടാത്ത കൺസെഷൻ ചാർജ് കൂട്ടിവാങ്ങിക്കുന്നതായി പരാതി. കോട്ടയത്ത് നിന്ന് പാലായിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥികളിൽ നിന്നും കൺസെഷൻ ചാർജ് കൂട്ടിവാങ്ങുന്നതായി പരാതി ഉയരുന്നത്. ബസിൽ കൂടുതൽ ചാർജ് ആവശ്യപ്പെട്ട കണ്ടക്ടർക്ക് അത് നൽകാതിരുന്നതോടെ ചില്ലറ തുട്ടുകൾ എടുത്തെറിഞ്ഞെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.

കോട്ടയം ബസേലിയോസ് കോളേജിലെ വിദ്യാർത്ഥിനിയായ സാന്ദ്ര പിഎസിനാണ് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർത്ഥിനി യാത്ര ചെയ്യുന്ന പാലാ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പിങ്കു എന്ന ബസിലെ ജീവനക്കാരാണ് കോൺസെഷൻ ചാർജ് കൂട്ടിച്ചോദിച്ചത്. പാലാ മുതൽ കോട്ടയം വരെ 8 രൂപ ആയിരുന്നു കൺസെഷൻ ചാർജ് വാങ്ങിയിരുന്നത്. കൺസെഷൻ ചാർജ് കൂടിയെന്ന് പറഞ്ഞ് ജീവനക്കാർ ഒരു ദിവസം 10 രൂപ വാങ്ങിയിരുന്നു. അപ്പോൾ ചാർജിനെ പറ്റി ധാരണയില്ലാതിരുന്ന വിദ്യാർത്ഥിനി 10 രൂപ നൽകുകയും ചെയ്തു. എന്നാൽ മോട്ടോർ വാഹനവകുപ്പിന്റെ സ്റ്റുഡന്റസ് ഹെല്പ് ഡെസ്കിൽ വിളിച്ച് ചോദിച്ചതോടെ ചാർജ് വർധിപ്പിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. ഇനിയും കൂട്ടിവാങ്ങിയാൽ പരാതി നൽകാനിരിക്കെയാണ് ഇന്നും ചാർജ് കൂട്ടിച്ചോദിക്കുകയും വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതും.

വിദ്യാത്ഥികളോട് മോശമായി പെരുമാറിയെന്നും എസ് ടി ചാർജ് ആയ എട്ട് രൂപ വാങ്ങാൻ കണ്ടക്ടർ തയ്യാറായില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. ഇതിനെ തുടർന്ന് ചാർജ് ഡ്രൈവർ സീറ്റിനരികെയുള്ള സ്ഥലത്ത് വെച്ച്. എന്നാൽ ഡ്രൈവർ ഈ കാശ് എടുത്തെറിയുകയായിരുന്നു. തുടർന്ന് ചില്ലറതുട്ടുകൾ നിലത്ത് വീണുകിടക്കുന്ന ഫോട്ടോ ഉൾപ്പെടെ എടുത്ത് വിദ്യാർത്ഥിനി മോട്ടോർ വാഹനവകുപ്പിൽ പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply