നടിയും മോഡലുമായ ബിദിഷ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

0

ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ഡം ഡമിലെ അപ്പാർട്ട്മെന്റിൽ ആണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 കാരിയായ നടി കഴിഞ്ഞ നാല് മാസമായി അവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മേയ് 25 ബുധനാഴ്ച വൈകുന്നേരം നാഗർബസാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് നടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.

വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന പോലീസ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബരാക്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബിദിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

ബിദിഷയുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. മരിച്ച മോഡലിന് അനുഭാബ് ബേര എന്നൊരു കാമുകനുണ്ടായിരുന്നു. അയാളുമായുള്ള ബന്ധത്തിൽ നടി തൃപ്തയല്ലായിരുന്നെന്നും വിഷാദാവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കൾ അവകാശപ്പെട്ടു.

മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ ഡി മജുംദാർ 2021-ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ഭാർ- ദ ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജനപ്രിയ നടൻ ദേബ്‌രാജ് മുഖർജിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്.

Leave a Reply