20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; സഹോദരന്മാർ അറസ്റ്റിൽ

0

മുംബൈ: 20 കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ സഹോദരന്മാർ അറസ്റ്റിൽ. അനിൽ ചോഹൻ, സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയിലാണ് സംഭവം. 

യുവതി‌യുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറിയ സഹോദരന്മാർ, കത്തികാട്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

ഇരുവരും മുമ്പ് ധാരാവിയിൽ താമസിച്ചിരുന്നു. അപ്പോൾ ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം മുതലെടുത്താണ് വീട്ടിൽ തനിച്ചായിരുന്നപ്പോൾ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. 

 പീഡിപ്പിക്കുന്നതിന്റെ  വീഡിയോ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here