പെണ്‍കുട്ടികള്‍ക്ക്‌ മര്‍ദ്ദനമേറ്റ സംഭവം: വീണ്ടും മൊഴിയെടുത്തു

0

തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്ക്‌ നടുറോഡില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ്‌ ഇന്നലെ വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുത്തു.
പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണു പോലീസ്‌. പ്രതിക്രൂരമായി മര്‍ദ്ദിച്ചിട്ടും തങ്ങളുടെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്താന്‍ പോലീസ്‌ തയ്യാറായില്ലെന്ന പെണ്‍കുട്ടികളുടെ ആരോപണം ചര്‍ച്ചയായിരുന്നു. പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്‌ചയില്‍ വനിതാ കമ്മിഷനും എസ്‌.പി അടക്കമുളള ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും പെണ്‍കുട്ടികള്‍ പരാതി നല്‍കി. പാണമ്പ്രയില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടന്ന അക്രമത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വ്യക്‌തമാക്കി.
കഴിഞ്ഞ 16 നായിരുന്നു കേസിനാസ്‌പദമായ സംഭവം. റോഡില്‍ സ്‌ത്രീകളെ ആക്രമിച്ചിട്ടും പ്രതിക്ക്‌ സ്‌റ്റേഷന്‍ ജാമ്യം നല്‍കിയതും വിവാദമാണ്‌. അതിനിടെ, പ്രതിയായ ലീഗ്‌ നേതാവിന്റെ മകനെ രക്ഷപെടുത്താന്‍ പോലീസ്‌ ശ്രമിച്ചെന്ന ആരോപണം സജീവമാണ്‌. ദേശീയ പാതയില്‍ അപകടകരമായി വാഹനമോടിച്ച്‌ സ്‌ത്രീകളെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അനേ്വഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജില്ലാ ആര്‍.ടി.ഒ തിരൂരങ്ങാടി ജോയിന്റ്‌ ആര്‍.ടി.ഒ നിര്‍ദേശം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here