രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഎം പ്രവർത്തകർ എന്നതിന് തെളിവുകൾ ഏറെ

0

കണ്ണൂർ: സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പി രേഷ്മയെ സംഘിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ പ്രചാരണം ശക്തമാകുമ്പോഴും രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഎം പ്രവർത്തകർ എന്നതിന് തെളിവുകൾ ഏറെ. ഗൾഫിലും സൈബർ ഇടങ്ങളിലുമെല്ലാം സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ശക്തരായ പ്രചാരകരായിരുന്നു പ്രശാന്തും ഭാര്യയും.

പ്രശാന്തിന്റെയും ഭാര്യ രേഷ്മയുടെയും മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പതിറ്റാണ്ടുകളായി സിപിഎം അനുഭാവികളാണ്. ചെങ്കൊടികളും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഴ്ത്തുപാട്ടുകളുമാണ് മിക്കവരുടെയും ഫെയ്സ്ബുക് പ്രൊഫൈലുകൾ നിറയെ. സൈബർ ഗ്രൂപ്പുകളിലും പങ്കാളിത്തമുണ്ട് പലർക്കും. ചെങ്കൊടിയുടെ പശ്ചാത്തലത്തിലുള്ള പ്രൊഫൈൽ പിക്ചറാണ് ഫെയ്സ്ബുക്കിൽ പ്രശാന്തിന്റേത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട് പ്രശാന്ത്.

രേഷ്മയ്ക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയബന്ധമില്ലെങ്കിലും ജോലി ചെയ്യുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട് ഇവർക്ക് സംഘ്പരിവാറുമായി അടുപ്പമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. രേഷ്മയുടെ ഫെയ്സ്ബുക് പ്രൊഫൈലിലും രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുന്ന പോസ്റ്റുകളില്ല. അതേസമയം, നേരത്തേ ​ഗൾഫിലായിരുന്നപ്പോഴും ഇരുവരും സിപിഎം അനുകൂല സംഘടനയുടെ സജീവ പ്രവർത്തകരായിരുന്നു.
രേഷ്മ ​ഗൾഫിലും സഖാവ്
രേഷ്മയും ഭർത്താവ് പ്രശാന്തും മുമ്പ് സൗദി അറേബ്യയിലായിരുന്നു. ഇവിടെ സി.പി.എം പ്രവാസി സംഘടനയായ ഖസീം പ്രവാസി സംഘത്തിൻറെ പ്രധാനഭാരവാഹികളായിരുന്നു ഇരുവരും. ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്ന രേഷ്മ ഖസീം പ്രവാസി സംഘത്തിൻറെ വനിതാ സംഘടന ‘സർഗശ്രീ’യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. പത്ത് വർഷത്തോളം ബുറൈദയിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ജോലി. ഇവിടുള്ള സുഹൃത്തുക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും അറിയാവുന്ന പ്രശാന്ത് ഒരു ഉറച്ച സിപിഎമ്മുകാരനാണ്. ഖസീം പ്രവാസി സംഘത്തിൻറെ പ്രസിഡൻറ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. രേഷ്മയുടെ അറസ്റ്റോടെ പ്രതിരോധത്തിലായ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇരുവരെയും തള്ളിപ്പറഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും.
ദീർഘകാലം ബുറൈദയിൽ പ്രവാസിയായിരുന്ന പ്രശാന്ത്​ ഒരു സ്വകാര്യ മെയിൻറനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ വെച്ച്​ തന്നെ അടിയുറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിൽ സൗദിയിലെത്തിയ ശേഷം പ്രവാസി സംഘവുമായി ബന്ധപ്പെട്ട്​ വളരെ വേഗം നേതൃപദവിയിലേക്ക്​ ഉയർന്നുവരികയായിരുന്നു. ഈ ദമ്പതികൾ മുൻനിരയിൽ ഇല്ലാത്ത ഒരു പരിപാടിയും ആ കാലയളവിൽ ബുറൈദയിലെ പാർട്ടി പ്രവർത്തകർക്ക് ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ മലയാളി സമൂഹം സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇരുവരും സജീവമായിരുന്നു.

രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിൻറെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​. അഞ്ചുവർഷം മുമ്പാണ്​​ സ്വകാര്യ കമ്പനി ജോലി ഉപേക്ഷിച്ച്​ പ്രശാന്തും നാട്ടിലേക്ക്​ മടങ്ങിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here