പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിയിലെത്തിയാല്‍ അച്ചടക്കനടപടി ശിപാര്‍ശ ചെയ്യുമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

0

തിരുവനന്തപുരം: എ.ഐ.എസി.സി. നിര്‍ദേശം ലംഘിച്ച്‌ കെ.വി. തോമസ്‌ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിയിലെത്തിയാല്‍ അച്ചടക്കനടപടി ശിപാര്‍ശ ചെയ്യുമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്‌. അദ്ദേഹത്തെ താന്‍ ഭീഷണിപ്പെടുത്തിയെന്നു പറയുന്നത്‌ എന്തടിസ്‌ഥാനത്തിലാണെന്ന്‌ അറിയില്ല. അക്കാര്യം തോമസിനോടുതന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എം. സെമിനാറില്‍ തോമസ്‌ പോകാന്‍ പാടില്ലെന്നാണു കോണ്‍ഗ്രസ്‌ നിലപാട്‌. അങ്ങനെ ചെയ്‌താല്‍ അതു കോണ്‍ഗ്രസിനു നഷ്‌ടമാണ്‌. അദ്ദേഹം പറഞ്ഞതു തിരുത്തട്ടേയെന്നു പ്രാര്‍ഥിക്കുന്നു. തോമസിന്‌ അഹിതമായതൊന്നും കോണ്‍ഗ്രസ്‌ ചെയ്‌തിട്ടില്ല. സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചതാണ്‌. ഇക്കാര്യം അദ്ദേഹത്തോടു പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന സൂചനയാണ്‌ അദ്ദേഹം നല്‍കിയിരുന്നത്‌. സി.പി.എം. നേതാക്കള്‍ തോമസിനെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചും രാഷ്‌ട്രീയമായി സംരക്ഷിക്കുമെന്നു പറയുന്നതിനെക്കുറിച്ചും പിന്നീട്‌ അഭിപ്രായം പറയും. ഇ.പി. ജയരാജന്റെ പ്രസ്‌താവനകളോടു പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ രാഷ്‌ട്രീയനിലപാട്‌ എം.വി. ജയരാജന്‍ തീരുമാനിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here