ഹൈക്കോടതിയില്‍ നിന്നു വിരമിക്കുന്ന ജസ്‌റ്റിസുമാരായ സുനില്‍ തോമസിനും കെ. ഹരിപാലിനും ഇന്നു ഫുള്‍ കോര്‍ട്ട്‌ റെഫറന്‍സില്‍ യാത്രയയപ്പു നല്‍കും

0

കൊച്ചി: ഹൈക്കോടതിയില്‍ നിന്നു വിരമിക്കുന്ന ജസ്‌റ്റിസുമാരായ സുനില്‍ തോമസിനും കെ. ഹരിപാലിനും ഇന്നു ഫുള്‍ കോര്‍ട്ട്‌ റെഫറന്‍സില്‍ യാത്രയയപ്പു നല്‍കും.
സിവില്‍, ക്രിമിനല്‍ രംഗങ്ങളില്‍ ഒരു പോലെ ശോഭിച്ച അഭിഭാഷകന്‍ നിയമ അധ്യാപകന്‍, ജില്ലാ ജഡ്‌ജി, സുപ്രീം കോടതി റെജിസ്‌ട്രാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ശേഷമാണു ജസ്‌റ്റിസ്‌ സുനില്‍ തോമസ്‌ ന്യായാധിപ പദവിയില്‍ എത്തിയത്‌.ഹൈക്കോടതി അസിസ്‌റ്റന്റായാണു ജസ്‌റ്റിസ്‌ കെ. ഹരിപാല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. 34 വര്‍ഷത്തെ ജുഡീഷ്യല്‍ ജീവിതത്തില്‍ മജിസ്‌ട്രേറ്റു മുതല്‍ ഹൈക്കോടതി ജഡ്‌ജിവരെ ജുഡീഷ്യറിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്‌.
റാഗിങ്‌ കേസ്‌ അവസാനിപ്പിക്കാന്‍ കോളജ്‌ വിദ്യാര്‍ഥികളായ പ്രതികള്‍ സാമൂഹിക സേവനം നടത്തണമെന്ന അദ്ദേഹത്തിന്റെ സമീപകാല വിധി ശ്രദ്ധേയമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here