മകനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ

0

തൃശൂർ: മകനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. മണ്ണുത്തി നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മരിച്ചത്. മകൻ അഭിലാഷിനെ വെട്ടിയ ശേഷമാണ് പിതാവിന്റെ ആത്മഹത്യ.

ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മകനുമായി വഴക്കു നടന്നിരുന്നു. രാത്രിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങിമരിച്ചതായാണു പൊലീസ് നിഗമനം. കയ്യിലും കാലിലും മുറിവേറ്റ മകൻ അഭിലാഷിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

Leave a Reply