കോൺഗ്രസിൽ ഉറച്ചു നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ കെ.വി തോമസ് പാർട്ടിക്ക് പുറത്തുപോകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

0

തിരുവനന്തപുരം: കോൺഗ്രസിൽ ഉറച്ചു നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ കെ.വി തോമസ് പാർട്ടിക്ക് പുറത്തുപോകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം കെ.വി തോമസ് നേടിയിട്ടുണ്ടെന്നും കോൺഗ്രസിനെ തകർക്കാൻ നടക്കുന്ന സിപിഎമ്മിന്റെ പരിപാടിയിൽ പോകണമെന്ന വാശി കെ.വി തോമസിന് എന്തിനാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

അസ്വസ്ഥത വരുമ്പോൾ അദ്ദേഹം സീതാറാം യെച്ചൂരിയെ കാണാനും പാർട്ടി ഓഫീസിലും പോകും. ഇപ്പോൾ ശരീരം കോൺഗ്രസിലും മനസ്സ് മറ്റു പലയിടുത്തുമായിട്ടാണ് വ്യാപരിക്കുന്നത്. ഒന്നുകിൽ അദ്ദേഹം കോൺഗ്രസിൽ അടിയുറച്ച് നിൽക്കണം. അല്ലെങ്കിൽ അദ്ദേഹം തീരുമാനം പുറത്തുപറഞ്ഞ് അനിൽ കുമാറിനെ പോലെയുള്ള ഒരു സ്റ്റാൻഡ് എടുക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ആകാനേ സാധിക്കൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ കെപിസിസി നേതൃത്വത്തെ എതിർത്ത് കെ വി തോമസ് നടത്തിയ നീക്കത്തിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി രാജ് മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here