സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും കെ.വി തോമസും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ ജില്ലാ ശസക്രട്ടറി എം.വി ജയരാജന്‍.

0

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും കെ.വി തോമസും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ ജില്ലാ ശസക്രട്ടറി എം.വി ജയരാജന്‍. തരുരും തോമസും വികസന വിരോധികളല്ല. അവര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞവരല്ല. ഇരുവരും ഉയര്‍ത്തുന്ന ആശയം സിപിഎമ്മിനോട് യോജിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത് ആര്‍.ചന്ദ്രശേഖര്‍ മാത്രമാണ്. അദ്ദേഹം സമ്മേളന നഗരിയായ പയ്യന്നൂരില്‍ വന്ന് ട്രേഡ് യൂണിയന്‍ നേതാക്കളെ കണ്ടു. പരിപാടിക്കെത്താന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തിയാണ് മടങ്ങിയതെന്നും ജയരാജന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അനുമതി തേടി വിശദമായി കത്ത് നല്‍കിയിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. ഒമ്പതാം തീയതി വരെ സമയമുണ്ട്. കെ.സി വേണുഗോപാല്‍ തന്നെ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ നടത്തിയ പ്രതാവനയില്‍ എതിര്‍പ്പില്ല. അദ്ദേഹത്തിന് അത് പറയാന്‍ അവകാശമുണ്ട്. -കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഏഴിനും ഒമ്പതിനുമാണ് കോണ്‍ഗ്രസ് നേതാക്കളെ വികസന സെമിനാറിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഏഴിന് ശശി തരൂരും ഒമ്പതിന് െക.വി തോമസുമാണ് സംസാരിക്കുക. എന്നാല്‍ ശശി തരൂരിന് അസൗകര്യമുള്ളതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായി സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here