മസ്ജിദുകളിലേക്ക് പന്നിയിറച്ചിയും ഖുറാന്റെ കീറിയ പേജുകളും വലിച്ചെറിഞ്ഞു; ഏഴുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

0


ലഖ്‌നൗ: അയോധ്യയിൽ മുസ്ലീം പള്ളിയിൽ പന്നിയിറച്ചിയെറിഞ്ഞ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. മഹേഷ് കുമാർ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ഗുഞ്ചൻ എന്ന ദീപക് കുമാർ ഗൗർ, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്‌നൻ പ്രജാപതി, വിമൽ പാണ്ഡെ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഴ് സംഘരിവാർ അനുകൂലികളാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്ത ഏഴുപേരും. ബുധനാഴ്ച്ചയാണ് താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാർ എന്നിവിടങ്ങളിൽ പന്നിയിറച്ചി എറിഞ്ഞത്. ഖുറാന്റെ കീറിയ പേജുകളിലും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകളിലും പൊതിഞ്ഞായിരുന്നു പന്നിയിറച്ചി മസ്ജിദുകളിലേക്ക് വലിച്ചെറിഞ്ഞത്.

അറസ്റ്റിലായ എല്ലാവരും അയോധ്യ ജില്ലയിലെ നിവാസികളാണ്. അറസ്റ്റിലായവർ ‘ഹിന്ദു യോദ്ധ സംഗതൻ’ എന്ന സംഘടനയിൽ പെട്ടവരാണ്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ‘ക്രമസമാധാനനില പൂർണമായും നിയന്ത്രണവിധേയമാണ്, സംഭവത്തിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നാല് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. നാല് പേർ ഒളിവിലാണ്. അവരെ ഉടൻ അറസ്റ്റ് ചെയ്യും. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ, നഗരത്തിന്റെ സൗഹാർദപരമായ അന്തരീക്ഷവും സമാധാനപരമായ പാരമ്പര്യവും നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായി,’ സീനിയർ പൊലീസ് സൂപ്രണ്ട്(അയോധ്യ) ശൈലേഷ് കുമാർ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 295(ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയങ്ങളെ മലിനമാക്കുക), 295-എ(മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here