കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി യൂണിയനുകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

0

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി യൂണിയനുകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കൃത്യമായി ശമ്പളം കിട്ടണമെന്നതടക്കം ആവശ്യങ്ങള്‍ അംഗീകരിക്കാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്ന്‌ കോണ്‍ഗ്രസ്‌ സംഘടനയായ ടി.ഡി.എഫും ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസും അറിയിച്ചു.
ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സി.ഐ.ടി.യു. അനുകൂല സംഘടനയായ കെ.എസ്‌.ആര്‍.ടി.ഇ.എ. 28-നു നിശ്‌ചയിച്ചിരിക്കുന്ന പണിമുടക്കില്‍നിന്നു പിന്മാറി. സി.എം.ഡി. ബിജു പ്രഭാകറാണ്‌ തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചത്‌. 25-ന്‌ ഗതാഗത മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ ചര്‍ച്ച നടത്തും. ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ്‌ നല്‍കണമെന്ന കരാര്‍ നടപ്പിലാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന്‌ കോണ്‍ഗ്രസ്‌, ബിഎംഎസ്‌. യൂണിയനുകള്‍ ചര്‍ച്ചയില്‍ അറിയിച്ചു.
12 മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായത്തിലേക്കു പോകണമെന്ന നിര്‍ദേശം തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചില്ല. ഇക്കാര്യം വിശദമായി പഠിച്ചശേഷമേ നടപ്പാക്കൂ എന്ന്‌ സി.എം.ഡി. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here