സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു

0

തിരുവനന്തരപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു.
വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക്‌ വരെ നിലനില്‍ക്കുന്നതിന്റെ സ്വാധീനത്തിലാണ്‌ മഴ സാധ്യതയുള്ളത്‌. തിരുവനന്തപുരം മുതല്‍ മലപ്പുറം ജില്ലകളിലാണ്‌ കൂടുതല്‍ മഴ സാധ്യത.
കോഴിക്കോട്‌, കാസര്‍ഗോഡ്‌, വയനാട്‌ ജില്ലകളിലെ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
ഇന്നു മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്‌തമായ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here