മലങ്കര ചർച്ച് ബില്ല് 2020 നടപ്പിലാക്കണം – യാക്കോബായ സഭ പെരുമ്പാവൂർ മേഖല

0

പെരുമ്പാവൂർ : നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാ സ്വാതന്ത്യം യാക്കോബായ സുറിയാനി സഭാ വിശ്വാസികൾക്ക് ഉറപ്പാക്കാൻ ജസ്റ്റിസ് കെ. ടി. തോമസ് അദ്ധ്യക്ഷനായുള്ള നിയമപരിഷ്ക്കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള മലങ്കര ചർച്ച് ബില്ല് 2020 നടപ്പിലാക്കണമെന്ന് പെരുമ്പാവൂർ മേഖല ആസ്ഥാനമായ അല്ലപ്ര കൊയ്‌നോണിയ ബിഷപ്പ് ഹൗസിൽ ചേർന്ന വൈദികരുടെയും സഭാ ഭാരവാഹികളുടെയും ഭക്തസംഘടന പ്രതിനിധികളുടെയും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബഹു. സർക്കാർ എടുക്കുന്ന നടപടികളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യോഗം വിലയിരുത്തി. മേഖലാധിപൻ മോർ അഫ്രേം മാത്യൂസ്‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മേഖലയിലെ കോർ എപ്പിസ്‌ക്കോപ്പാമാർ, വൈദീകർ, ശെമ്മാശന്മാർ, സഭാ വർക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഇടവക ട്രസ്റ്റിമാർ, പള്ളി പ്രതിപുരുഷന്മാൻ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here