റേഷന്‍ മണ്ണെണ്ണയുടെ വില ഒറ്റയടിക്ക്‌ ലിറ്ററിന്‌ 22 കൂട്ടി അടുത്തപ്രഹരം

0

തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയുടെ വില ഒറ്റയടിക്ക്‌ ലിറ്ററിന്‌ 22 കൂട്ടി അടുത്തപ്രഹരം. 59 രൂപയായിരുന്ന മണ്ണെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ ഇനി 81 രൂപ നല്‍കണം. മൊത്തവ്യാപാര വില 77 രൂപയായും വര്‍ധിക്കും. കേരളത്തിന്റെ മണ്ണെണ്ണ വിഹിതത്തില്‍ 40 ശതമാനം വെട്ടിക്കുറച്ചിട്ടുമുണ്ട്‌.
എണ്ണക്കമ്പനികളാണ്‌ വില വര്‍ധിപ്പിച്ചത്‌. റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‌ നല്‍കിയിരിക്കുന്ന വിലയിലാണ്‌ എണ്ണക്കമ്പനികള്‍ വര്‍ധന വരുത്തിയത്‌. കടത്തുകൂലിയും മറ്റും കണക്കാക്കുമ്പോള്‍റേഷന്‍ കടകള്‍ വഴി ഉപഭോക്‌താക്കള്‍ക്ക്‌ ലഭിക്കുന്ന മണ്ണെണ്ണയില്‍ ലിറ്ററിന്‌ 28 രൂപയുടെ വരെ വര്‍ധനയുണ്ടായേക്കും. റേഷന്‍കടകളില്‍ എത്തുമ്പോള്‍ വില 81 രൂപയാകും. വിലവര്‍ധന ഏറ്റവും വലിയ തിരിച്ചടിയാകുന്നത്‌ മത്സ്യബന്ധന മേഖലയ്‌ക്കായിരിക്കും.
വിലക്കയറ്റത്തിനു പുറമേയാണു പ്രതിസന്ധിയേറ്റി സംസ്‌ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറച്ചത്‌. സംസ്‌ഥാനങ്ങള്‍ക്കുള്ള മണ്ണെണ്ണ വിഹിതം കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ 30 ശതമാനം വെട്ടിക്കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here