വിനോദ സഞ്ചാരികളാൽ നിറഞ്ഞ് മഞ്ഞ് പെയ്യും മലക്കപ്പാറ

0

അതിരപ്പിള്ളി: വിനോദ സഞ്ചാരികളാൽ നിറഞ്ഞ് മഞ്ഞ് പെയ്യും മലക്കപ്പാറ. തുടർച്ചായായുള്ള വേനൽ മഴയിൽ മഞ്ജു മൂടി കിടക്കുകയാണവിടം. തേയിലക്കാടിന് മൂടൽ മഞ്ഞ് ആവരണമാവുന്ന കാഴ്ച അതിമനോഹരമാണ്. രണ്ടാഴ്ചയിലധികമായി ഉച്ചയോടെ എത്തുന്ന കുളിർമഴ മണിക്കൂറുകളോളം തുടരും. വേനലവധിയിൽ കൂടുതൽ വിനോദയാത്രാ ട്രിപ്പുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി.

കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ നിന്നായി കെഎസ്ആർടിസി 9 സ്‌പെഷൽ സർവീസുകൾ നടത്തി. സഞ്ചാരികളുടെ തിരക്കിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. തുമ്പൂർമുഴി ടൂറിസം പ്രമോഷൻ കൗൺസിലും മലക്കപ്പാറ ട്രിപ്പുകൾ പുനരാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here