കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

0

കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും മെ​യി​ല്‍ അ​യ​ക്കു​ന്നു​ണ്ട്. കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​റി​യാ​ൻ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​കും. രോ​ഗ​ബാ​ധ കൂ​ടി​യാ​ൽ ദി​വ​സ​വും ബു​ള്ള​റ്റി​ൻ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദി​വ​സേ​ന​യു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ർ​ത്തി​വ​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ൽ 13നു ​ശേ​ഷം ഞാ​യ​റാ​ഴ്ച വ​രെ അ​ഞ്ചു​ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കേ​ര​ളം ന​ൽ​കാ​ത്ത​തു മ​ഹാ​മാ​രി​ക്കെ​തി​രാ​യ രാ​ജ്യ​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​നു ദോ​ഷം ചെ​യ്തെ​ന്നും മേ​ലി​ൽ ദി​വ​സ​വും ആ​വ​ശ്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ത്ത​യ​ച്ചു.

അ​ഞ്ചു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കേ​ര​ളം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് കേ​സു​ക​ൾ, മ​ര​ണം, പോ​സി​റ്റി​വി​റ്റി തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന നി​രീ​ക്ഷ​ണ​സൂ​ച​ക​ങ്ങ​ളു​ടെ നി​ല​യെ കേ​ര​ള​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി സ്വാ​ധീ​നി​ക്കു​ക​യും വ​ള​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നു കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി.

തു​മൂ​ലം ഒ​റ്റ​ദി​വ​സം​കൊ​ണ്ട് രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 90 ശ​ത​മാ​ന​വും പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ 165 ശ​ത​മാ​ന​വും കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ സം​സ്ഥാ​ന ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ. ഖോ​ബ്ര​ഗ​ഡെ​യ്ക്ക് അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തെ മ​ര​ണ​ക്ക​ണ​ക്കു​കൂ​ടി കൂ​ട്ടി​യ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ൽ ഒ​റ്റ ദി​വ​സം 213 മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ളം വി​വ​രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ർ​ത്തി​യ ഏ​പ്രി​ൽ 13ന് ​രാ​ജ്യ​ത്താ​കെ 1,088 പു​തി​യ കേ​സു​ക​ളും 26 മ​ര​ണ​വു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 298 പു​തി​യ കേ​സു​ക​ളും 19 മ​ര​ണ​വും കേ​ര​ള​ത്തി​ലാ​ണ്. ഏ​പ്രി​ൽ 12ന് ​രാ​ജ്യ​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 19 മ​ര​ണ​ങ്ങ​ളി​ൽ 18 എ​ണ്ണ​വും കേ​ര​ള​ത്തി​ലാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here